കാല്‍ തെന്നി റോഡില്‍ വീണയാള്‍ വാഹനങ്ങള്‍ കയറിയിറങ്ങി മരിച്ചു; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

കാല്‍ തെന്നി റോഡില്‍ വീണയാള്‍ വാഹനങ്ങള്‍ കയറിയിറങ്ങി മരിച്ചു; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ കാല്‍ തെന്നി റോഡിലേക്ക് വീണയാള്‍ വാഹനങ്ങള്‍ കയറിയിറങ്ങി മരിച്ചു. ഇടുക്കി സ്വദേശി രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജന്‍ കാല്‍ തെന്നി റോഡിലേക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.

എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചു. പരുക്കേറ്റ് റോഡില്‍ കിടന്ന രാജന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ  ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗുരുതര പരുക്കേറ്റ രാജനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും  രക്ഷിക്കാന്‍ സാധിച്ചില്ല.

കീഴൂർക്കുന്നിൽ കരിമ്പുജ്യൂസ് കടയിൽ ജോലിക്കാരനാണ്. പരിസരത്തെ സിസിടിവി ദൃശ്യം ശേഖരിച്ച പോലീസ്, ഇടിച്ചിട്ട വാഹനങ്ങൾക്കായി തിരച്ചിൽ ഊർജിതമാക്കി.
<br>
TAGS : ACCIDENT | KANNUR
SUMMARY : A man slipped and fell on the road and died; An elderly person met a tragic end in Kannur

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *