ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് മെഡ‍ിക്കല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കോളേജിലെ രണ്ടാം വ‍ർഷ വിദ്യാ‍ർഥിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഹോസ്റ്റലിന്റെ ഏഴാം നിലയിലെ ഇടനാഴിയുടെ ഭാഗത്ത് നിന്ന് ഫാത്തിമ താഴേക്ക് വീഴുകയായിരുന്നു.

സംഭവത്തില്‍ ദുരൂഹതയില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. കാല്‍ തെറ്റി വീണുവെന്നാണ് പ്രാഥമിക നിഗമനം. ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്‍റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നും പോലീസ് പറയുന്നു.

TAGS : LATEST NEWS
SUMMARY : A medical student met a tragic end after falling from the top of the hostel building

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *