ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ഗ്ലാഡി ജേക്കബ്ബ് ശാരീരിക മാനസിക ക്ഷേമം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. പദ്മനാഭൻ, പ്രദീപ് പൊടിയൻ, സന്ധ്യ വേണു, അന്നമ്മ തോമസ്, ടി.ജെ. അബ്രഹാം എന്നിവർ സംസാരിച്ചു. സീനിയർ സിറ്റിസൺ ഫോറം കൺവീനർ ടി. ജെ. തോമസ് സ്വാഗതവും ജോയിൻ്റ് കൺവീനർ പ്രദീപ് നന്ദിയും പറഞ്ഞു.
<BR>
TAGS : KERALA SAMAJAM BANGALORE SOUTH WEST

Posted inASSOCIATION NEWS
