മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച്‌ 15 പവൻ സ്വര്‍ണം കവര്‍ന്നു

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച്‌ 15 പവൻ സ്വര്‍ണം കവര്‍ന്നു

മലപ്പുറം: അരീക്കോട്ട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം എട്ടോളം പേര് ചേർന്ന് ചൂഷണം ചെയ്തെന്നും യുവതിയുടെ 15 പവന് സ്വർണം കവർന്നതായും എഫ്‌ഐആറിൽ പറയുന്നു.

36കാരിയെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് എഫ് ഐ ആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതിക്ക് മാനസിക വെല്ലുവിളിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പ്രതികള്‍ ബലാത്സംഗത്തിനിരയാക്കിത്.

എതിർക്കാൻ കഴിയില്ലെന്ന് മുഖ്യപ്രതിക്ക് അറിയാമെന്നും യുവതിയുടെ കുടുംബം പറയുന്നു. സംഭവത്തിനുപിന്നില്‍ കൂടുതല്‍ ആളുകള്‍ ഉളളതായി സംശയമുണ്ടെന്നും യുവതിയുടെ കുടുംബം വ്യക്തമാക്കി.

TAGS : CRIME
SUMMARY : A mentally challenged woman was tortured and robbed of 15 Pawan gold

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *