യുവാവിന്റെ ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങി; ഒടുവിൽ രക്ഷകരായത് ഫയർഫോഴ്സ്

യുവാവിന്റെ ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങി; ഒടുവിൽ രക്ഷകരായത് ഫയർഫോഴ്സ്

കാസറഗോഡ്: ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങിയ അവസ്ഥയില്‍ ആശുപത്രിയിലെത്തിയ യുവാവിനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ഡോക്ടര്‍മാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടക്കാതെ വന്നതോടെയാണ് വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഫയര്‍ഫോഴ്‌സ് മണിക്കൂറുകളോളം പരിശ്രമിച്ചിട്ടാണ് നട്ട് ഊരിയെടുത്തത്. ഏച്ചിക്കാനം സ്വദേശിയായ 46കാരനായ യുവാവിന്റെ ലൈംഗിക അവയവത്തില്‍ രണ്ട് ദിവസം മുമ്പാണ് നട്ട് കുടുങ്ങിയത്.

കട്ടർ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ്  നട്ടിന്റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, മദ്യലഹരിയിൽ ബോധമില്ലാതിരുന്നപ്പോൾ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാൻ പോലും വളരെ പ്രയാസപ്പെട്ടിരുന്നു. ലൈംഗികാവയവത്തിൽ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ആശുപത്രിയിൽ എത്തിയതെന്നും യുവാവ് പറഞ്ഞു.
<BR>
TAGS : RESCUE OPERATION
SUMMARY : A metal nut got stuck in a young man’s genitals; Fire Force finally rescued him

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *