സ്കൂട്ടറിൽ സഞ്ചരിക്കവേ അമ്മയ്‌ക്കും മകൾക്കും വെട്ടേറ്റു

സ്കൂട്ടറിൽ സഞ്ചരിക്കവേ അമ്മയ്‌ക്കും മകൾക്കും വെട്ടേറ്റു

മലപ്പുറം: മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

മരണവീട്ടിലേക്ക് പോവുകയായിരുന്ന ഇവരെ മറ്റൊരു സ്കൂട്ടറിൽ എത്തിയ ആൾ ആക്രമിക്കുകയായിരുന്നു. രണ്ട് പേരുടെയും വലതുകൈയ്യിലാണ് വെട്ടേറ്റത്. ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.
<BR>
TAGS : MALAPPURAM | CRIME NEWS
SUMMARY : A mother and daughter were injured while traveling on a scooter

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *