മൂന്നാറില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു; സുഹൃത്തിന് പരുക്ക്

മൂന്നാറില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു; സുഹൃത്തിന് പരുക്ക്

തൊടുപുഴ: : മൂന്നാറില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൊക്കയില്‍ വീണ് മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവാവ് മരിച്ചു. കക്കിടിപ്പുറം കെവിയുപി സ്‌കൂളിനു സമീപം പാലത്തിങ്കല്‍ അബ്ദുല്‍ ശരീഫ്-റസിയ ദമ്പതികളുടെ മകന്‍ റാഷിദ് (18)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എടപ്പാള്‍ സ്വദേശി സുവിത്തിന് (18) പരുക്കേറ്റു.

ഗ്യാപ് റോഡ് ബൈസൺ വാലി റൂട്ടിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. നിയന്ത്രണംവിട്ട സ്കൂട്ടർ താഴ്ചയിലെ ഏലക്കാട്ടിലേക്ക് മറിയുകയായിരുന്നു. റാഷിദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ സുവിത്തിനെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് രാത്രിയോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മൂന്നു ബൈക്കുകളിലായി ആറു പേരാണ് മൂന്നാറില്‍ വിനോദയാത്രക്ക് പോയത്. ഇവര്‍ മടങ്ങിവരുമ്പോഴായിരുന്നു അപകടം.

<BR>
TAGS : ACCIDENT | MALAPPURAM | MUNNAR
SUMMARY : A native of Malappuram died after his bike overturned in Munnar; A friend is injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *