നഗരത്തിലെ ഗതാഗതക്കുരുക്ക് അറിയാൻ പുതിയ വെബ്സൈറ്റ്

നഗരത്തിലെ ഗതാഗതക്കുരുക്ക് അറിയാൻ പുതിയ വെബ്സൈറ്റ്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക്, ഗതാഗത നിയന്ത്രണം എന്നിവ തത്സമയം അറിയുന്നതിനായി തത്സമയ വെബ്സൈറ്റ് തയ്യാറാക്കി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. ട്രാഫിക് മാനേജ്മെൻറ്, ഗതാഗത നിയമലംഘനം, റോഡ് സുരക്ഷ എന്നിവ ഇതിലൂടെ അറിയാം. നാവിഗേറ്റ് ബെംഗളൂരു എന്ന ഓപ്ഷൻ വഴി നഗരത്തിലെ ഗതാഗത ക്രമീകരണങ്ങളെ കുറിച്ചും അറിയാൻ സാധിക്കുന്നതാണ്.
വെബ് സൈറ്റ് : btp.karnataka.gov.in

ട്രാഫിക് സേവനങ്ങൾ ലഘൂകരിക്കാനും നഗരത്തിലെ ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടാണ് വെബ് സൈറ്റ് ഏര്‍പ്പെടുത്തിയതെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം എൻ അനുചേത് പറഞ്ഞു, ഡാറ്റാ അനലിറ്റിക്‌സ് ഉപയോഗിച്ച് ഗതാഗതക്കുരുക്ക്, റോഡ് അടയ്ക്കൽ, വഴിതിരിച്ചുവിടൽ എന്നിവയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ നൽകുന്ന ഒരു ട്രാഫിക് സിറ്റ്വേഷൻ മാപ്പ് നൽകുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
<br>
TAGS : BENGALURU TRAFFIC POLICE
SUMMARY : A new website to know traffic congestion in the city

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *