മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു

പറവൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസമായ ആൺകുട്ടി മരിച്ചു. നഗരസഭ 21ാം വാർഡിൽ സ്റ്റേഡിയം റോഡിൽ എടക്കൂടത്തിൽ ജിത്തു-ഗ്രീഷ്മ ദമ്പതികളുടെ ഏകമകനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം.

വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്കുശേഷമുണ്ടായ കുട്ടിയാണ്​. പാൽ കൊടുത്തശേഷം കുട്ടിയെ കട്ടിലിൽ കിടത്തിയിരുന്നു. കുട്ടിക്ക് നേരിയ പനിയും ഉണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് നോക്കുമ്പോൾ അനക്കം കാണാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും എത്തുംമുമ്പ്​ മരിച്ചു.
<BR>
TAGS : DEATH
SUMMARY : A newborn baby died after breast milk got stuck in throat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *