കുപ്പിയുടെ മൂടി വിഴുങ്ങി ഒമ്പതു മാസം പ്രായമായ കുഞ്ഞ് മരിച്ചു

കുപ്പിയുടെ മൂടി വിഴുങ്ങി ഒമ്പതു മാസം പ്രായമായ കുഞ്ഞ് മരിച്ചു

ഹൈദരാബാദ്: കൂൾ ഡ്രിങ്ക്സ് കുപ്പിയുടെ മൂടി വിഴുങ്ങിയതിനെ തുടർന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തെലങ്കാന ആദിലാബാദിലെ ഉത്കൂര്‍ വില്ലേജ് സ്വദേശികളായ സുരേന്ദ്രന്റെ മകന്‍ രുദ്ര അയാനാണ് മരിച്ചത്. കുടുംബം പ​ങ്കെടുത്ത ഒരു ആഘോഷ ചടങ്ങിനിടെയാണ് കുഞ്ഞ് കുപ്പിയുടെ മൂടി വിഴുങ്ങിയത്. മാതാപിതാക്കൾ ഉൾപ്പെടെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയത് കുഞ്ഞിന്റെ ദാരുണാന്ത്യത്തിൽ കലാശിക്കുകയായിരുന്നു.

കൊമ്മഗുഡ ഗ്രാമത്തില്‍ നടന്ന ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനായി സുരേന്ദറും ഭാര്യയും മകൻ രുദ്ര അയാനൊപ്പമാണ് എത്തിയത്. അൽപ സമയം മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടാതെ പോയ വേളയിലാണ് കുഞ്ഞു അയാൻ കുപ്പിയുടെ മൂടി വിഴുങ്ങിയത്. തുടർന്ന് മാതാപിതാക്കൾ വിവരം അറിഞ്ഞതോടെ കുഞ്ഞിനെയുമെടുത്ത് ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തി. അപ്പോഴേക്കും അയാന്റെ ആരോഗ്യനില വഷളായിരുന്നു. ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ പരാമവധി ശ്രമിച്ചെങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല.
<br>
TAGS :  DEATH
SUMMARY : A nine-month-old baby died after swallowing a bottle cap

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *