സിനിമയിൽ അഭിനയിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു; സിനിമ–സീരിയൽ നടന് 136 വർഷം കഠിനതടവും പിഴയും

സിനിമയിൽ അഭിനയിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു; സിനിമ–സീരിയൽ നടന് 136 വർഷം കഠിനതടവും പിഴയും

കോട്ടയം: സിനിമയില്‍ അഭിനയിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് 136 വര്‍ഷം കഠിനതടവും 1,97,500രൂപ പിഴയും വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി. കടയിനിക്കാട് കോണേക്കടവ് മടുക്കക്കുഴിയില്‍ റെജിയെയാണ് (52) ശിക്ഷിച്ചത്.

2023 മെയ് 31 ന് സിനിമാ ഷൂട്ടിങ്ങിനായി വാടകയ്‌ക്ക് എടുത്ത വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പിഴത്തുകയിൽ 1,75,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.  തിടനാട് എസ്.എച്ച്.ഒ ആയിരുന്ന പ്രശോക് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.
<BR>
TAGS : POCSO CASE
SUMMARY : A nine-year-old girl who came to act in a movie was raped; Movie and serial actor gets 136 years in prison and fine

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *