കെ കെ ശൈലജ ടീച്ചർക്കെതിരെ അപകീർത്തികരമായ ചിത്രമടക്കം കുറിപ്പ്; ഒരാള്‍ അറസ്റ്റിൽ

കെ കെ ശൈലജ ടീച്ചർക്കെതിരെ അപകീർത്തികരമായ ചിത്രമടക്കം കുറിപ്പ്; ഒരാള്‍ അറസ്റ്റിൽ

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം ഉച്ചക്കട സ്വാദേശി എൻ വിനിൽ കുമാറിനെയാണ് ലീസ് അറസ്റ്റ് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ശൈലജ ടീച്ചറെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ശൈലജയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്തായിരുന്നു സംഭവം. ‘റാണിയമ്മ കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ’ എന്ന അടിക്കുറിപ്പിലാണ് എഡിറ്റ് ചെയ്ത ഫോട്ടോ ഇയാൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
<BR>
TAGS : KK SHAILAJA TEACHER
SUMMARY : Defamatory picture against KK Shailaja teacher; One person arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *