റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി വിജ്ഞാപനം ഇറങ്ങി; കൊച്ചുവേളി ഇനി തിരുവനന്തപുരം നോര്‍ത്ത്, നേമം തിരുവനന്തപുരം സൗത്ത്

റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി വിജ്ഞാപനം ഇറങ്ങി; കൊച്ചുവേളി ഇനി തിരുവനന്തപുരം നോര്‍ത്ത്, നേമം തിരുവനന്തപുരം സൗത്ത്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നേമം റെയില്‍വേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് എന്നും മാറ്റിയാണ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്.

റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് കൂടി വന്നാല്‍ ഔദ്യോഗികമായി പേര് മാറ്റം നിലവില്‍ വരുന്നതായിരിക്കും. ഇതോടെ, ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റ്‌ലൈറ്റ് ടെര്‍മിനലുകളാക്കാനുള്ള നടപടികള്‍ സജീവമാകും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്റ്റേഷനുകള്‍.
<BR>
TAGS : RAILWAY |  THIRUVANATHAPURAM
SUMMARY : A notification has come out renaming railway stations; Kochuveli is now Thiruvananthapuram North and Nemam Thiruvananthapuram South

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *