സായുധ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍

സായുധ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍

മലപ്പുറം: അരീക്കോട് സായുധ പോലീസ് ക്യാമ്പില്‍ പോലീസുകാരനെ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്. ഇന്നലെ രാത്രി 8:50നാണ് സംഭവം. എസ് ഒ ജി കമാന്‍ഡോ ആയ വിനീത് അവധി നല്‍കാത്തതിന്റെ പേരില്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഭാര്യ മൂന്ന് മാസം ഗർഭിണിയാണ്. ഭാര്യയെ പരിചരിക്കാനായി ലീവ് ചോദിച്ചെങ്കിലും നൽകിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹം നിലവിൽ അരീക്കോട് മദർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരണത്തില്‍ ഇന്ന് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. നേരത്തെ, ഒരു കമാൻഡോ ജോലി സമ്മർദ്ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു. മറ്റൊരു വനിത കമാൻഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
<BR>
TAGS : DEATH | POLICE
SUMMARY : A policeman shot himself dead in an armed police camp

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *