പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ബെംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ബെംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ചിതലിയിലാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ അപകടം ഉണ്ടായത്. തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി അപകടത്തില്‍ തലകീഴായി മറിഞ്ഞു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ മുന്‍വശം തകരുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
<br>
TAGS: ACCIDENT, LATEST NEWS, KERALA, BENGALURU
KEYWORDS : A private bus from Bengaluru collided with a lorry on the Palakkad-Thrissur highway

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *