ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

കൊച്ചി: കൊച്ചിയില്‍ കെഎസ്‌ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു. എറണാകുളത്ത് നിന്നും തൊടുപുഴയ്ക്കുള്ള ബസിലാണ് തീപിടിച്ചത്. എം.ജി റോഡിന് സമീപം ചിറ്റൂര്‍ റോഡില്‍ ഈയാട്ടുമുക്കിലാണ് അപകടം. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

തീപിടിക്കുന്നതിന് മുന്നേ ബസില്‍ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതോടെ ബസ് നിര്‍ത്തി മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. 23ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ബസ് പൂര്‍ണമായും കത്തുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. ചിറ്റോര്‍ റോഡില്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

TAGS : KSRTC | FIRE
SUMMARY : A running KSRTC bus caught fire;

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *