കാസറഗോഡ് ഉപ്പളയില്‍ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി

കാസറഗോഡ് ഉപ്പളയില്‍ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി

കാസറഗോഡ്: ഉപ്പളയില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തി. ഉപ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനായ സുരേഷ് കുമാർ (48) ആണ് മരിച്ചത്. സംഭവത്തില്‍ ഉപ്പള പത്വാടി കാർഗില്‍ സ്വദേശി സവാദിനെ (23) പോലീസ് അറസ്റ്റ് ചെയ്‌തു.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിലായിരുന്നു കൊലപാതകം നടന്നത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ സുരേഷിനെ സവാദ് കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

നേരത്തെ രണ്ട് തവണ ഇരുവരും തമ്മില്‍ തർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ചൊവ്വാഴ്ച രാത്രി വീണ്ടും തർക്കമുണ്ടായത്. സവാദ് കവർച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. പയ്യന്നൂർ സ്വദേശിയായ സുരേഷ് വർഷങ്ങളായി ഉപ്പളയില്‍ ജോലി ചെയ്‌തു വരികയാണ്.

TAGS : KASARAGOD | CRIME
SUMMARY : A security guard was hacked to death in Kasaragod Uppala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *