പാലക്കാട്: പാലക്കാട് കാടാങ്കോട് തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ചയാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത നായ ആക്രമിക്കുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് തെരുവ്നായ ശല്യം രൂക്ഷമാണെന്ന് അറിയിച്ചിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് പരിഹാര നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
<BR>
TAGS : STRAY DOG ATTACK | PALAKKAD
SUMMARY : A six-year-old boy was seriously injured in a stray dog attack

Posted inKERALA LATEST NEWS
