ആലപ്പുഴയിൽ അ‍യൽവാസിയുടെ മതിൽ ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു

ആലപ്പുഴയിൽ അ‍യൽവാസിയുടെ മതിൽ ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു

ആലപ്പുഴ: അയൽവാസിയുടെ മതിൽ ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു. ആറാട്ടു വഴിവാർഡിൽ അന്തേക്ക് പറമ്പ് അലി അക്ബർ- ഹസീന ദമ്പതികളുടെ ഏക മകൻ അൽഫയാസ് (14) ആണ് മരിച്ചത്. ലജനത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു.

ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. വീടിനടുത്ത് എത്തിയപ്പോൾ സമീപത്തെ വീടിൻ്റെ അപകടാവസ്ഥയിലായിരുന്ന മതിൽ ഇടിഞ്ഞ് അൽഫയാസിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതിൽ അപകടകരമായ അവസ്ഥയിലാണെന്ന് മുൻപും ആരോപണം ഉയർന്നിരുന്നു.
<BR>
TAGS : WALL COLLAPSED | ALAPPUZHA NEWS
SUMMARY : A student died after a neighbor’s wall collapsed in Alappuzha

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *