താമരശ്ശേരിയില്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു

താമരശ്ശേരിയില്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്:  താമരശ്ശേരിയില്‍ വിദ്യാര്‍ഥി പൂനൂര്‍ പുഴയില്‍ മുങ്ങിമരിച്ചു. കോട്ടക്കുന്ന് സാലിയുടെ മകന്‍ ആദില്‍(11) ആണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ആദില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ ആദിലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ആദിലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
<BR>
TAGS :  DROWN TO DEATH | THAMARASSERY
SUMMARY : A student drowned in a river in Thamarassery

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *