കണ്ണൂരിൽ അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നര വയസ്സുകാരന് പരുക്ക്

കണ്ണൂരിൽ അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നര വയസ്സുകാരന് പരുക്ക്

കണ്ണൂർ: അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നര വയസ്സുകാരന് ഗുരുതര പരുക്ക്. കണ്ണൂര്‍ വെടിവെപ്പിന്‍ചാലില്‍ ആണ് സംഭവം. കുട്ടിയുടെ തലയിലാണ് ആഴത്തിലുള്ള മുറിവേറ്റിരിക്കുന്നത്. കണ്ണൂര്‍ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മകനാണ് അങ്കണവാടിയില്‍ വീണ് പരുക്കേറ്റത്. ഉച്ചയോടെ കളിക്കുന്നതിനിടെ കുട്ടി വീണ് പരുക്കേറ്റതെന്നാണ് അങ്കണവാടി അധികൃതരുടെ വിശദീകരണം.

വൈകീട്ട് കുട്ടിയെ വിളിക്കാന്‍ എത്തിയ ബന്ധുവാണ് പരുക്ക് കണ്ടത്. അങ്കണവാടിയില്‍വെച്ച്‌ കുട്ടിയ്ക്ക് പരുക്കേറ്റത് വീട്ടില്‍ അറിയിച്ചിട്ടില്ലെന്നും, കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോവാന്‍ ടീച്ചര്‍ തയ്യാറായില്ലെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം. മുറിവില്‍ എന്തോ വെച്ച്‌ കെട്ടിയിരുന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

വൈകീട്ട് കുട്ടിക്ക് പനി തുടങ്ങിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും എത്തിച്ചു. പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ പരിയാരത്ത് നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലീസിന് പരാതി നല്‍കുമെന്ന് കുടുബം അറിയിച്ചു.

TAGS : KANNUR | BABY
SUMMARY : A three-and-a-half-year-old boy was injured after falling from Anganwadi in Kannur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *