നവീകരണ പ്രവൃത്തിക്കിടെ മൂന്നുനില കെട്ടിടം നിലം പതിച്ചു; വിഡിയോ

നവീകരണ പ്രവൃത്തിക്കിടെ മൂന്നുനില കെട്ടിടം നിലം പതിച്ചു; വിഡിയോ

ബെംഗളൂരു: കർണാടകയിലെ കോലാറിൽ നവീകരണ ജോലികൾക്കിടെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു. കോലാറിലെ ബെംഗാരപേട്ട് താലൂക്കിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അതേസമയം സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ് കുമാർ എന്നയാളിന്‍റെ കെട്ടിടമാണ് നിലം പതിച്ചത്. കഴിഞ്ഞ രണ്ടു മാസമായി കെട്ടിടത്തില്‍ ആള്‍ താമസം ഇല്ലായിരുന്നെന്ന് ബെംഗാരപേട്ട് പോലീസ് പറഞ്ഞു.

ബെംഗാരപ്പേട്ടയിലെ തിരക്കേറിയ കെ.ഇ.ബി റോഡിനു സമീപത്താണ് സംഭവം  കെട്ടിടത്തി​ന്‍റെ വീഴ്ചയിൽ സമീപത്തെ സ്വകാര്യ സ്‌കൂളി​ന്‍റെ ഭിത്തി തകർന്നു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം  ഗതാഗതം നിലച്ചു.

കെട്ടിടത്തിന്റെ താഴത്തെ നിലയുടെ നവീകരണ പ്രവൃത്തിക്കിടെ അപകടമുണ്ടായതെന്നാണ് വിവരം. ആളുകള്‍ നോക്കിനില്‍ക്കെ കെട്ടിടം നിലംപതിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

<br>
TAGS ; BUILDING COLLAPSE | KOLAR
SUMMARY : A three-storey building collapsed during renovation work in Kolar

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *