മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; നാല് മരണം, 13 പേര്‍ക്ക് ഗുരുതര പരുക്ക്

മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; നാല് മരണം, 13 പേര്‍ക്ക് ഗുരുതര പരുക്ക്

മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ക്ക് ദാരുണാന്ത്യം. ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തില്‍ 13 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

28 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. കെട്ടിടം തകർന്നതിനെ തുടർന്ന് കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കും തകർന്നു. എൻ.ഡി.ആർ.എഫ്, എസ്.ആർ.ഡി.എഫ്, ഫയർഫോഴ്സ്, പോലീസ്, റവന്യൂ വകുപ്പ് എന്നിവയുടെ സംഘങ്ങൾ സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
<br>
TAGS : COLLAPSED | DEAD
SUMMARY : A three-story building collapsed in UP. four deaths; 13 people were seriously injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *