ക്രൂരത നേരിട്ടത് സ്വന്തം വീട്ടില്‍വച്ച്‌; കൊല്ലപ്പെടുന്നതിന്റെ തലേദിവസവും മൂന്നുവയസുകാരി പീഡനത്തിനിരയായി

ക്രൂരത നേരിട്ടത് സ്വന്തം വീട്ടില്‍വച്ച്‌; കൊല്ലപ്പെടുന്നതിന്റെ തലേദിവസവും മൂന്നുവയസുകാരി പീഡനത്തിനിരയായി

കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലര വയസുകാരി പലതവണയായി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോലീസ്. ഇന്നലെ പോലീസിന് ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയിട്ടുളളത്. വീടിനുള്ളില്‍ വെച്ച്‌ കുട്ടിയെ പീഡിപ്പിച്ചതായി ബന്ധു കുറ്റം സമ്മതിച്ചു. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തിലുണ്ടായ പോറലുകള്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

കുട്ടിയെ പീഡിപ്പിച്ചെന്ന് പിതാവിന്‍റെ അടുത്ത ബന്ധു കുറ്റസമ്മതം നടത്തിയിരുന്നു. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. കുട്ടിക്ക്‌ കൂടുതല്‍ അടുപ്പം അച്ഛന്‍റെ സഹോദരന്മാരുമായാണെന്ന അമ്മയുടെ മൊഴിയാണ് നിർണായകമായത്. ആദ്യ ഘട്ടത്തില്‍ പ്രതി കുറ്റം സമ്മതിക്കാൻ തയാറായിരുന്നില്ല. പിന്നീട് തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അബദ്ധം പറ്റി പോയെന്നായിരുന്നു പ്രതിയുടെ മൊഴി. കൊല്ലപ്പെടുത്തുന്നതിന് തലേദിവസവും കുട്ടി പീഡനത്തിന് ഇരയായെന്നായിരുന്നു പോലീസ് പറയുന്നത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ബന്ധുവിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. പോക്സോ, ബാലനീതി വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് വിശദമായ ചോദ്യം ചെയ്യും. അമ്മയുടെ അറിവോടെയാണോ കുട്ടി പീഡനത്തിന് ഇരയായത് എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ ചോദ്യം ചെയ്യും.

അമ്മയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പോക്സോ കൂടി ചുമത്തിയതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഫോറൻസിക് ഉദ്യോഗസ്ഥരെയും ടീമില്‍ ഉള്‍പെടുത്തും. രണ്ട് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്.

അംഗണ്‍വാടിയില്‍ നിന്ന് കൂട്ടിവരുമ്പോൾ കുട്ടിയെ ബസില്‍ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടർന്ന് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ കൊലപാതകം നടത്തിയെന്ന് അമ്മ സമ്മതിച്ചെങ്കിലും എന്തിന് കൊന്നു എന്നത് ഇതുവരെ പറഞ്ഞിട്ടില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പ്രതി വിട്ടുപറയുന്നില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

TAGS : LATEST NEWS
SUMMARY : A three years old girl was raped the day before she was murdered

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *