ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ ട്രക്ക് ഇടിച്ചു കയറി; മൂന്ന് മരണം, രണ്ട് പേര്‍ക്ക് ഗുരുതരം

ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ ട്രക്ക് ഇടിച്ചു കയറി; മൂന്ന് മരണം, രണ്ട് പേര്‍ക്ക് ഗുരുതരം

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മുകളിലൂടെ ട്രക്ക് ഇടിച്ചുകയറി. ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിൽ തിങ്കളാഴ്ച പുലർച്ചെ 4:30 ഓടെയായിരുന്നു അപകടം. സീലംപൂരിൽ നിന്ന് ഇരുമ്പ് പാലത്തിലേക്ക് പോവുകയായിരുന്ന കാൻ്റർ ട്രക്ക് ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് പേരുടെ മേൽ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

സംഭവശേഷം ഓടിരക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ പോലീസ് പിന്നീട് പിടികൂടി. അതേസമയം, മരിച്ച മൂന്ന് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റ മുസ്താഖ് (35), കമലേഷ് (36) എന്നിവരെ ചികിത്സയ്ക്കായി ജെപിസി ആശുപത്രിയിലേക്ക് മാറ്റി.
<BR>
TAGS : ACCIDENT
SUMMARY : A truck ran over people sleeping on the footpath; Three dead, two seriously

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *