മകനൊപ്പം യാത്രചെയ്യവെ ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയടിച്ച് വീണ സ്ത്രീ മരിച്ചു

മകനൊപ്പം യാത്രചെയ്യവെ ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയടിച്ച് വീണ സ്ത്രീ മരിച്ചു

മലപ്പുറം : ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ചങ്ങലയിൽ സാരി കുടുങ്ങി റോഡില്‍ തലയിടിച്ച് വീണ അമ്മ മരിച്ചു. കോട്ടക്കൽ തോക്കോമ്പാറ പരേതനായ കോടിയേരി ഗോപാലൻ്റെ ഭാര്യ ബേബി (65)യാണ് മരിച്ചത്. ചങ്കുവെട്ടിയിലെ കാന്റീൻ ജീവനക്കാരിയാണ് ബേബി. വെള്ളി രാവിലെ എട്ടോടെ മകൻ എബിനോടൊപ്പം ചങ്കുവെട്ടിയിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ്‌ അപകടം.

തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടി ഭാഗത്തുവച്ച്‌ ബൈക്കിന്റെ ചങ്ങലയിൽ സാരിത്തുമ്പ് കുടുങ്ങി ബേബി പിറകിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കും മറിഞ്ഞു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബേബിയെ നാട്ടുകാർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വൈകിട്ടോടെ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാവിലെ പത്തുണിയോടെ മരണപ്പെടുകയായിരുന്നു.
<BR>
TAGS : ACCIDENT | MALAPPURAM
SUMMARY : A woman died after her sari got stuck on her bike while traveling with her son and hit her head on the road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *