ചാലക്കുടിയില്‍ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

ചാലക്കുടിയില്‍ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

തൃശൂർ: ചാലക്കുടിയില്‍ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശികളായ ഗുല്ലി – ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആശുപത്രിയില്‍ പോകാൻ തയാറായിരുന്നില്ല. ചാലക്കുടി ശാന്തിപുരത്ത് വാടക വീട്ടിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ വീട്ടില്‍ വച്ച്‌ പ്രസവം നടന്നു. തുടര്‍ന്ന് ശാന്തി തന്നെ കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചു മാറ്റുകയായിരുന്നു. എന്നാല്‍ അമിത രക്ത സ്രാവം ഉണ്ടാവുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു.

ശാന്തി ഗർഭിണിയായിരുന്നു എന്ന കാര്യം തന്നെ വളരെ വൈകിയാണ് തങ്ങള്‍ അറിഞ്ഞത് എന്നും ആശാവർക്കർമാർ വ്യക്തമാക്കുന്നുണ്ട്. വിവരം അറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ യുവതിയെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ജീവനില്ലെന്ന് സ്ഥിരീകരിച്ചത്.

TAGS : THRISSUR
SUMMARY : A woman’s baby died after giving birth on her own in Chalakudy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *