മൂകാംബികയിൽ സിനിമ ഷൂട്ടിംങ്ങിന് എത്തിയ അഭിനേതാവായ മലയാളി യുവാവ് പുഴയിൽ മുങ്ങി മരിച്ചു

മൂകാംബികയിൽ സിനിമ ഷൂട്ടിംങ്ങിന് എത്തിയ അഭിനേതാവായ മലയാളി യുവാവ് പുഴയിൽ മുങ്ങി മരിച്ചു

ബെംഗളൂരു: സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി മരിച്ചു. വൈക്കം പള്ളിപ്രത്ത്ശ്ശേരി, പട്ടശ്ശേരി മൂശാറത്തറ വീട്ടിൽ കബിൽ (28) ആണ് മരിച്ചത്. തെയ്യം കലാകാരന്‍ കൂടിയായ കബില്‍ കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനാണ് മൂകാംബികയിൽ എത്തിയത്. നേരത്തെ നിരവധി ടെലിഫിലിമുകളിൽ കബിൽ അഭിനയിച്ചിട്ടുണ്ട്.

മൂകാംബിക സൗപർണ്ണികയിൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. സിനിമയുടെ ഷൂട്ടിംങിനായി വൈക്കത്ത് നിന്നും പോയ സഹപ്രവർത്തകരുമായി പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടെ യുവാവ് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ മുങ്ങിയെടുത്ത് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
<BR>
TAGS : DROWN TO DEATH | KOLLUR
SUMMARY : A young Malayali actor who had come to Mookambika for a film shoot drowned in the river and died.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *