ട്രക്കിടിച്ച് തെറിച്ച സൈൻ ബോർഡ് കാറിലേക്ക് തുളച്ചുകയറി മലയാളി യുവാവിന് ദാരുണാന്ത്യം

ട്രക്കിടിച്ച് തെറിച്ച സൈൻ ബോർഡ് കാറിലേക്ക് തുളച്ചുകയറി മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ട്രക്കിടിച്ച് തെറിച്ച സൈൻ ബോർഡ് കാറിലേക്ക് തുളച്ചുകയറി മലയാളി യുവാവ് മരിച്ചു. ആലപ്പുഴ പാലസ് വാർഡിൽ ശിവശക്തിയിൽ പരേതനായ മോഹനചന്ദ്രൻ നായരുടെ മകനും ബെംഗളൂരു ചിക്കബാനവാര സോമഷെട്ടിഹള്ളി ജനപ്രിയ ഗ്രീന്‍ വുഡ് അപ്പാർട്സ്മെൻ്റിൽ താമസക്കാരനുമായ ബിജേഷ് ചന്ദ്രൻ (47) ആണ് മരിച്ചത്.

കർണാടക- തമിഴ്നാട് അതിര്‍ത്തിയിലെ  ഹൊസൂരിന് സമീപത്ത് വെച്ച് ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ബെംഗളൂരുവിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിജേഷ് നാട്ടിലേക്ക് പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് നിയന്ത്രണം വിട്ട് വന്ന ട്രക്ക് ഡിവൈഡറിലിടിച്ചതോടെയാണ് സൈൻ ബോർഡ് കാറിനകത്തേക്ക് തുളച്ച് കയറിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യയും മക്കളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ബെംഗളൂരുവിലെ ഫീനിക്സ് ടെക്നോവ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് ബിജേഷ്. സമന്വയ ദാസറഹള്ളി ഭാഗ് സോമഷെട്ടിഹള്ളി സ്ഥാനീയ സമിതി അംഗമാണ്. അമ്മ: അംബികാദേവി. ഭാര്യ: മഞ്ജുഷ. മക്കൾ: ഗൗരി, ഇഷാൻ.

കൃഷ്ണഗിരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.
<br>
TAGS : ACCIDENT | DEATH
SUMMARY : A young Malayali man met a tragic end after the sign board crashed into the car.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *