പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

പാലക്കാട്‌: ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയില്‍ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. നാല്‍പ്പത് ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.

വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് പ്രിയേഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. വീട് നിർമ്മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ 6 തൊഴിലാളികള്‍ക്ക് നേരെയായിരുന്നു അയല്‍വാസിയായ നീരജ് പെട്രോള്‍ ബോംബ് എറിഞ്ഞത്.

TAGS : LATEST NEWS
SUMMARY : A young man died of injuries in the petrol bomb attack

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *