ഉപയോഗശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടിൽ വീണ് യുവാവ് മുങ്ങി മരിച്ചു; ഭാര്യയെ രക്ഷപ്പെടുത്തി

ഉപയോഗശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടിൽ വീണ് യുവാവ് മുങ്ങി മരിച്ചു; ഭാര്യയെ രക്ഷപ്പെടുത്തി

വയനാട്: മാനന്തവാടി കുറ്റിയാട്ടുകുന്നില്‍ ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങിമരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് രാജേഷാണ്(33) മരിച്ചത്. കഴിഞ്ഞ രാത്രി എട്ടു മണിയോടെയാണ് സംഭവം. രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടിൽ അകപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.

മാനന്തവാടി അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കെല്ലൂരിൽ ഇൻഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്. ആദിയെന്ന മകളും ആറു മാസം പ്രായമുള്ള കുട്ടിയുമാണ് രാജേഷിനുള്ളത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
<BR>
TAGS : DROWN TO DEATH | MANANTHAVADI
SUMMARY : A young man drowned after falling into the water of a disused quarry; Locals rescued his wife

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *