ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിൻ്റില്‍ യുവാവ് കൊക്കയില്‍ വീണു

ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിൻ്റില്‍ യുവാവ് കൊക്കയില്‍ വീണു

ഇടുക്കി: വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിൻ്റില്‍ യുവാവ് കൊക്കയില്‍ വീണു. ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ (23) ആണ് അപകടത്തിലകപ്പെട്ടത്. തൊടുപുഴ ഫയർഫോഴ്സ് എത്തി യുവാവിനെ രക്ഷപെടുത്തി. പുലർച്ചെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം സാംസണ്‍ കോട്ടപ്പാറയിലെത്തിയത്.

പാറയില്‍ തെന്നി എഴുപത് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്. പരുക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS : LATEST NEWS
SUMMARY : A young man fell into a ditch at Kottapara View Point, Vannappuram, Idukki.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *