വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

വടക്കാഞ്ചേരിയില്‍ വെട്ടേറ്റ യുവാവ് മരിച്ചു. വടക്കാഞ്ചേരി സ്വദേശി സേവ്യറാണ് കൊല്ലപ്പെട്ടത്. സേവ്യറിന്റെ കൂടെ ഉണ്ടായിരുന്ന അനീഷിനും കുത്തേറ്റിരുന്നു. ഇന്നലെ രാത്രിയാണ് സേവ്യറിന് വെട്ടേറ്റത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സേവ്യറിന് ഒപ്പമുണ്ടായിരുന്ന അനീഷിനും വെട്ടേറ്റിരുന്നു.

അനീഷ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സേവ്യറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. സേവ്യറിനെ വെട്ടിയ വടക്കാഞ്ചേരി സ്വദേശി വിഷ്ണു ഒളിവില്‍ തുടരുകയാണ്.

മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിന് കാരണം. നിരവധി കേസുകളില്‍ പ്രതിയായ വിഷ്ണുവിനായി വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

TAGS : CRIME
SUMMARY : A young man was hacked to death in Vadakkancherry.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *