അടിപിടിയെ തുടര്‍ന്നുണ്ടായ വൈരാഗ്യം; റാന്നിയില്‍ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തി

അടിപിടിയെ തുടര്‍ന്നുണ്ടായ വൈരാഗ്യം; റാന്നിയില്‍ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തി. റാന്നി മന്ദമരുതിയിലാണ് സംഭവം. ചേതോങ്കര സ്വദേശി അമ്പാടി (24) യാണ് കൊല്ലപ്പെട്ടത്.  പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ രാത്രി റാന്നിയിലെ ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് രണ്ടുകൂട്ടര്‍ തമ്മില്‍ അടിപിടിയുമുണ്ടായി.

ഇതിനു പിന്നാലെ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ മൂന്നു പ്രതികളുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ആദ്യം അപകടമരണമാണെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്‍. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടിപിടിയുടെ വൈരാഗ്യത്തില്‍ കാര്‍ ഇടിപ്പിച്ചതാണെന്ന് കണ്ടെത്തിയത്.

റാന്നിയില്‍ നടന്നത് ഗ്യാങ് വാറാണെന്ന് പോലീസ് പറഞ്ഞു. റാന്നി ബിവറേജസിനു മുന്നില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ തർക്കമുണ്ടായി. പിന്നീട് മടങ്ങിപ്പോയവർ ഇരു കാറുകളിലായി മന്ദമരുതിയില്‍ എത്തി. ഒരു കാറില്‍ നിന്ന് അമ്പാടി പുറത്തിറങ്ങിയപ്പോള്‍ എതിർ ഗ്യാങ് കാർ കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു.

TAGS : CRIME
SUMMARY : A young man was killed by a car in Ranni

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *