ബാറിന് പുറത്ത് സുഹൃത്തുക്കളുമായി വാക്കുതർക്കം; യുവാവിനെ കുത്തിക്കൊന്നു

ബാറിന് പുറത്ത് സുഹൃത്തുക്കളുമായി വാക്കുതർക്കം; യുവാവിനെ കുത്തിക്കൊന്നു

വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു. പുൽപ്പള്ളി ​ഗാന്ധിന​ഗറിലെ റിയാസ് (24) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട റിയാസ് ​ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് പ്രതികൾ. ഇരുവരും ഒളിവിലെന്ന് പോലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രി പുൽപ്പള്ളിയിലെ ബിവറേജസ് ഔട്ട്ലെറ്റിന് പുറത്ത് വച്ച് സുഹൃത്തുക്കളുമായുണ്ടായ തർക്കത്തിനിടെയാണ് റിയാസിന് കുത്തേറ്റത്. മീനംകൊല്ലി സ്വദേശികളാണ് റിയാസിനൊപ്പമുണ്ടായിരുന്നത്. ശരീരത്തിൽ നിരവധി തവണ കുത്തേറ്റ റിയാസ് ​ഗുരുതരാവസ്ഥയിലായിരുന്നു. റിയാസിനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. രാത്രിയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : STABBED | DEATH | WAYANAD
SUMMARY: A young man was stabbed to death in Pulpalli, Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *