ബെംഗളൂരുവില്‍ നിന്നും കുടുംബസമേതം കാസറഗോഡ് സന്ദര്‍ശിക്കാന്‍ എത്തിയ യുവാവ് കടലില്‍ ഒഴുക്കില്‍ പെട്ടു മരിച്ചു

ബെംഗളൂരുവില്‍ നിന്നും കുടുംബസമേതം കാസറഗോഡ് സന്ദര്‍ശിക്കാന്‍ എത്തിയ യുവാവ് കടലില്‍ ഒഴുക്കില്‍ പെട്ടു മരിച്ചു

കാസറഗോഡ്: ബെംഗളൂരുവില്‍ നിന്നും കാസറഗോഡ് എത്തിയ യുവാവ് കടലില്‍ അടിയൊഴുക്കില്‍പ്പെട്ടു മരിച്ചു. ജയനഗര്‍ സ്വദേശി മീര്‍ മുഹമ്മദ് ഷാഫി (33) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം മൊഗ്രാല്‍ കടപ്പുറത്താണ് സംഭവം.

രണ്ടു ദിവസം മുമ്പാണ് മീര്‍ മുഹമ്മദ് ഷാഫിയും കുടുംബവും മൊഗ്രാലിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയത്. വൈകുന്നേരം മൊഗ്രാല്‍ കടപ്പുറത്ത് ഇവര്‍ എത്തിയിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടി തിരമാലയില്‍ പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു മീര്‍ മുഹമ്മദ് ഷാഫി. കുട്ടിയെ രക്ഷിച്ച ശേഷം നില്‍ക്കുന്നതിനിടയില്‍ ആഞ്ഞടിച്ച തിരമാലയില്‍പ്പെട്ടാണ് മീര്‍ മുഹമ്മദ് ഷാഫി അപകടത്തില്‍പ്പെട്ടത്. മൊഗ്രാല്‍ നാങ്കി കടപ്പുറത്തെ മത്സ്യതൊഴിലാളിയായ റഫീഖ് ഉടന്‍ കരയ്‌ക്കെടുത്തുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മൃതദേഹം കുമ്പള സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ജബൈരിയ.മക്കള്‍: അനിയ, ഹാറൂണ്‍.
<br>
TAGS :  DEATH
SUMMARY : A young man who had come from Bengaluru to visit Kasaragod with his family died after being swept away in the sea.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *