തിരുവനന്തപുരത്ത് കാറിന് മുകളിലേക്ക് ആല്‍മരം കടപുഴകി വീണ് യുവതി മരിച്ചു

തിരുവനന്തപുരത്ത് കാറിന് മുകളിലേക്ക് ആല്‍മരം കടപുഴകി വീണ് യുവതി മരിച്ചു

തിരുവനന്തപുരം പേരൂർക്കടയിൽ കാറിന് മുകളിലേക്ക് വലിയ മരം വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം. കാറിൽ യാത്ര ചെയ്‌തിരുന്ന തൊളിക്കോട് സ്വദേശി മോളി(42)​യാണ് മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന ഭർ‌ത്താവിന് പരുക്കേറ്റു. എന്നാൽ ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല. വഴയില ആറാംകല്ലിലാണ് രാത്രി എട്ട് മണിയോടെ വലിയ ആൽമരം കാറിന് മുകളിലേക്ക് വീണത്. കാർ പൂര്‍ണമായും തകർന്നു.

ഗുരുതരമായി പരുക്കേറ്റ മോളിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഒതുക്കി നിര്‍ത്തിയതിനുശേഷം സാധനം വാങ്ങാന്‍ ഇറങ്ങവെയാണ് അപകടം ഉണ്ടായത്. മരം വീണപ്പോള്‍ തന്നെ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. സംഭവത്തെ തുടര്‍ന്ന് പേരൂര്‍ക്കട- വഴയില റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
<BR>
TAGS : ACCIDENT | THIRUVANATHAPURAM
SUMMARY : A young woman died after a banyan tree fell on her car in Thiruvananthapuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *