ആംആദ്മി എംഎൽഎ വെടിയേറ്റ് മരിച്ചു

ആംആദ്മി എംഎൽഎ വെടിയേറ്റ് മരിച്ചു

പഞ്ചാബ്: പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ ​ഗുർപ്രീത് ​ഗോ​ഗി ബസ്സിയാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചയായിരുന്നു സംഭവം.

വെടിയേറ്റ ​ഗുർപ്രീതിനെ ദയാനന്ദ് മെഡിക്കൽ കോളേജ് (ഡിഎംസി) ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡിസിപി ജസ്കരൻ സിം​ഗ് തേജ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വെടിയേറ്റ നിലയിലാണ് ​ഗോ​ഗിയെ കണ്ടെത്തിയത്. സ്വയം വെടിയുതിർത്തതാണോ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണോ എന്ന കാര്യം വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ മരണകാരണം കണ്ടെത്താനാകൂവെന്ന് പോലീസ് വ്യക്തമാക്കി. 2022-ലാണ് ​ഗുർ‌പ്രീത് ​ഗോ​ഗി ആംആദ്മി പാർട്ടിയിൽ ചേർന്നത്. തുടർന്നുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ സിറ്റിം​ഗ് എംഎൽഎ ഭാരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തുകയായിരുന്നു.

TAGS: NATIONAL | DEATH
SUMMARY: Aam Aadmi party MLA found shot dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *