വയനാട് ദുരിതാശ്വാസനിധിയിലേക്ക് എബിബിഎസ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സംഭാവന നല്‍കി

വയനാട് ദുരിതാശ്വാസനിധിയിലേക്ക് എബിബിഎസ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സംഭാവന നല്‍കി

ബെംഗളൂരു: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരു എബിബിഎസ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്‌റിലെ വിദ്യാര്‍ഥികളും അധ്യാപകരും, മാനേജ്‌മെന്റ്‌റും സമാഹരിച്ച ഇരുപത്തൊന്നായിരം (Rs.21,000/-) രൂപയുടെ ചെക്ക് ബെംഗളൂരു നോര്‍ക്ക ഓഫീസര്‍ റീസ രഞ്ജിത്തിന് കോളേജില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോക്ടര്‍. മധുമിത ചാറ്റര്‍ജി കൈമാറി. മഗദി റോഡില്‍ ലിംഗധീരനഹള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് 2008 – മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു.

നോര്‍ക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ നോര്‍ക്ക റൂട്ട്സിന്റെ 080-25585090, 9483275823 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS : NORKA ROOTS | CMDRF

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *