അബ്ദുല്‍ റഹീമിന്റെ മോചനം വൈകും; ആറാം തവണയും കേസ് മാറ്റിവെച്ചു

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും; ആറാം തവണയും കേസ് മാറ്റിവെച്ചു

സൗദി: പതിനെട്ട് വർഷമായി സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. റിയാദിലെ കോടതി കേസ് വീണ്ടും മാറ്റിവെച്ചു. ജയില്‍ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുല്‍ റഹീമും കുടുംബവും നിയമ സഹായ സമിതിയും.

ഓണ്‍ലൈനായി കേസ് പരിഗണിച്ചപ്പോള്‍ അബ്ദുല്‍ റഹീമും അഭിഭാഷകനും ഹാജരായി. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. സൗദി ബാലൻ കൊല്ലപ്പെട്ട കേസില്‍ റിയാദിലെ ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം.

2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കോഴിക്കോട് സ്വദേശിയായ അബ്ദുറഹീം സൗദിയിലെ ജയിലില്‍ ആകുന്നത്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് 15 മില്യണ്‍ റിയാല്‍ നഷ്ടപരിഹാരം നല്‍കിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കുകയായിരുന്നു.

TAGS : ABDHUL RAHIM
SUMMARY : Abdul Rahim’s release will be delayed; The case was adjourned for the sixth time

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *