അബ്ദുൽ റഹീമിന്റെ മോചനം നീളും; ഏഴാം തവണയും കേസ് മാറ്റിവെച്ചു

അബ്ദുൽ റഹീമിന്റെ മോചനം നീളും; ഏഴാം തവണയും കേസ് മാറ്റിവെച്ചു

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമിൻ്റെ മോചന ഹര്‍ജിയിൽ ഇന്നും വിധിയുണ്ടായില്ല. കേസ് പരിഗണിക്കുന്നത് റിയാദ് കോടതി മാറ്റിവെച്ചു. രാവിലെ 8 മണിക്ക് കേസ് കോടതി പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തിലേക്ക് മാറ്റുകയായിരുന്നു. പുതിയ തീയതി കോടതിയില്‍ നിന്ന് ലഭിക്കും. തുടർച്ചയായ ഏഴാംതവണയാണ് കോടതി റഹീമിന്റെ കേസ് മാറ്റിവെക്കുന്നത്.

നേരത്തെ കൂടുതൽ പഠനം ആവശ്യമാണെന്ന് പറഞ്ഞ് കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. കേസ് ജനുവരി 15 ന് പരി​ഗണിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ അന്നും അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ടുളള ഹർജി പരി​ഗണിച്ചില്ല.

34 കോടിയിലേറെ രൂപ ദയാധനം നൽകിയതിനെ തുടർന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാക്കത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
<br>
TAGS : ABDUL RAHIM
SUMMARY : Abdul Rahim’s release will be extended; case postponed for the seventh time

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *