അഭിനവ് ബിന്ദ്രക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി

അഭിനവ് ബിന്ദ്രക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി

ഇന്ത്യയുടെ അഭിമാന താരമായ അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ആദരം. ഐഒസിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ അഭിനവ് ബിന്ദ്രയ്ക്ക് സമ്മാനിക്കും. പാരീസില്‍ ചേർന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എക്സിക്യൂട്ടീവ് ബോർഡിന്‍റേതാണ് തീരുമാനം.

ഓഗസ്റ്റ് 10 ന് പാരീസില്‍ വെച്ചു നടക്കുന്ന ഐഒസി സെഷനില്‍ അഭിനവ് ബിന്ദ്രയ്ക്ക് പുരസ്കാരം സമ്മാനിക്കും. 2008 ലെ ബീജിങ് ഒളിമ്പിക്സിൽ ഷൂട്ടിങ് ഇനത്തിലെ സ്വർണ മെഡല്‍ ജേതാവാണ് അഭിനവ് ബിന്ദ്ര. ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വർണ മെഡല്‍ നേട്ടത്തിന് ഉടമ കൂടിയാണ് ഇദ്ദേഹം.

TAGS : ABHINAV BINDRA | OLYMPIC
SUMMARY : Abhinav Bindrak is the highest honor of the International Olympic Committee

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *