മലിനജലം കുടിച്ച് ആയിരത്തിലധികം പേർക്ക് ദേഹാസ്വാസ്ഥ്യം

മലിനജലം കുടിച്ച് ആയിരത്തിലധികം പേർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: മലിനജലം കുടിച്ച് ആയിരത്തിലധികം പേർക്ക് ദേഹാസ്വാസ്ഥ്യം. ഉഡുപ്പി ജില്ലയിലെ ഉപ്പുണ്ടയിലാണ് ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്നുള്ള മലിനജലം കുടിച്ച് നിരവധി പേർ രോഗബാധിതരായത്. ഇവരിൽ നിരവധി പേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാസിനദിയിലെ ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്നാണ് പ്രദേശത്തെ വീടുകളിലേക്ക് വെള്ളം എത്തിച്ചത്. സംഭവത്തെ തുടർന്ന് വെള്ളത്തിന്റെ സാമ്പിൾ ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് അയച്ചു. വെള്ളത്തിൽ സാൽമൊണല്ല ബാസിലറിയുടെ സ്‌ട്രെയിനുകൾ കണ്ടെത്തിയതായി ഉഡുപ്പി ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.ഐ.പി.ഗദാദ് പറഞ്ഞു. സംഭവത്തിൽ ജില്ലാ പോലീസ് കേസെടുത്തിട്ടുണ്ട്.

 

TAGS: KARNATAKA | WATER CONTAMINATION
SUMMARY: Over thousand people hospitalised drinking contaminated water

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *