ബെള്ളാരി കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിലെ എ.സി പൊട്ടിത്തെറിച്ചു; മൂന്ന് പേർക്ക് പരുക്ക്

ബെള്ളാരി കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിലെ എ.സി പൊട്ടിത്തെറിച്ചു; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ബെള്ളാരിയിലുള്ള കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിൽ അപകടം. ഷോറൂമിൽ സ്ഥാപിച്ച എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. സ്റ്റോറിലെ എയർ കണ്ടീഷണറുകളിലൊന്നിൻ്റെ തകരാർ മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം.

സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്റ്റോറിലെയും പരിസരത്തെയും ജനാലകൾക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *