ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയില്‍ ഹൗസ് അബ്ദുല്‍ നസീറിന്റെ മകന്‍ ജിഫ്രിന്‍ നസീര്‍ (23) ആണ് മരിച്ചത്. മാന്യതാ ടെക്പാര്‍ക്കില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്ത് വരികയായിരുന്നു ജിഫ്രിന്‍ നസീര്‍. ഇന്ന് പുലര്‍ച്ചെ  ഡൊംലൂരു റോഡില്‍ വെച്ചായിരുന്നു അപകടം.

മൃതദേഹം മണിപ്പാല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബെംഗളൂരു കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത ശേഷം നാട്ടിലേക്ക് കൊണ്ട് പോയി.

മാതാവ്: ബല്‍ക്കീസ് നസീര്‍. സഹോദരങ്ങള്‍: സബ മുഹമ്മദ്, ജസ്ന നസീര്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് കക്കോടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
<BR>
TAGS : ACCIDENT | DEATH
SUMMARY : Accident after the bike hit the divider. A Malayali youth died in Bengaluru

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *