അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കൊല്ലം: കൊല്ലം ആര്യങ്കാവിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. അപകടത്തിൽ ബസ് ആറ്റിലേക്ക് മറിയുകയായിരുന്നു. 28 പേർക്ക് പരുക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞു തമിഴ്നാട് ക്ഷേത്രത്തിലേക്ക് പോയ ബസും, കേരളത്തിലേക്ക് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. സേലം സ്വദേശി ധനപാലാണ് മരിച്ചത്. പരുക്കേറ്റവരെ പുനലൂർ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചെ 3.45-ഓടെയാണ് അപകടം. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് നിഗമനം. കൊല്ലം ആര്യങ്കാവ് പഴയ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. 40 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പോലീസും, നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

TAGS: KERALA | ACCIDENT
SUMMARY: Sabarimala pilgrims vehicle met with accident, one dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *