പാലക്കാട്: കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം. ആറുപേര്‍ക്ക് പരുക്കേറ്റു. രാത്രി 9.45ഓടെയാണ് അപകടം. വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയും ഇവിടെയുള്ള ഓട് തെറിച്ചുവീഴുകയുമായിരുന്നു. ഓട് തെറിച്ച് വീണാണ് പലര്‍ക്കും പരുക്കേറ്റത്. പരുക്കേറ്റ കൂടതല്‍ പേരും പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. ആറ് പേരാണ് ആശുപത്രിയില്‍ തുടരുന്നത്.
<br>
TAGS : FIRE ACCIDENT | PALAKKAD
SUMMARY : Accident during fireworks at Palakkad temple festival, six injured

Posted inKERALA LATEST NEWS
