ഉത്തർപ്രദേശില്‍ ഗൂഗിൾ മാപ്പ് പിന്തുടർന്ന് വാഹനമോടിച്ച് അപകടം: ഗൂഗിൾ മാപ്പ് ഉദ്യോഗസ്ഥനെ പോലീസ് ചോദ്യം ചെയ്തു

ഉത്തർപ്രദേശില്‍ ഗൂഗിൾ മാപ്പ് പിന്തുടർന്ന് വാഹനമോടിച്ച് അപകടം: ഗൂഗിൾ മാപ്പ് ഉദ്യോഗസ്ഥനെ പോലീസ് ചോദ്യം ചെയ്തു

ന്യൂഡൽഹി:  ഗൂഗിൾ മാപ്പ് പിന്തുടർന്ന് വാഹനമോടിച്ച് നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ ഗൂഗിൾ മാപ്സ് ജീ്വനക്കാരനെ പോലീസ് ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ. ഗൂഗിളിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെയും സർക്കാർ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയതിന് പിന്നാലെ തകർന്ന പാലത്തിലേക്കുള്ള വഴി മാപ്പിൽ നിന്ന് ഗൂഗിൾ നീക്കി. യുപിയിലെ ബദൗൻ ജില്ലയിലെ വഴിയാണ് നിർദേശത്തിൽ നിന്ന് ഗൂഗിൾ മാപ്പ് നീക്കിയത്. കഴിഞ്ഞ ദിവസം രാംഗംഗ നദിയിലാണ് അപകടം ഉണ്ടായത്. വിവാഹ പാർട്ടി സഞ്ചരിച്ച കാർ ഞായറാഴ്ച പുലർച്ചെയാണ് അപകടത്തിൽപെട്ടത്. ഗൂഗിൾ മാപ് നോക്കി വാഹനമോടിച്ച ഡ്രെവർ പണി പൂർത്തിയാകാത്തെ പാലത്തിൽ പ്രവേശിക്കുകയായിരുന്നു. പാതി വഴി മാത്രം പൂർത്തിയായ പാലത്തിലൂടെ ഓടിച്ച കാർ രാംഗംഗ നദിയിലേക്ക് മറിയുകയും ചെയ്തു. 50 അടിയോളം താഴ്ചയിലേക്കാണ് കാര്‍ വീണത്.
<BR>
TAGS : UTTAR PRADESH
SUMMARY : Accident in Uttar Pradesh by following Google Maps: Google Maps official questioned by police

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *