എയർപോർട്ട് റോഡിലെ മേൽപ്പാലത്തിൽ അപകടം; ബിഎംടിസി വോൾവോ ബസിടിച്ച് രണ്ട് ഡ്രൈവർമാർക്ക് ദാരുണാന്ത്യം

എയർപോർട്ട് റോഡിലെ മേൽപ്പാലത്തിൽ അപകടം; ബിഎംടിസി വോൾവോ ബസിടിച്ച് രണ്ട് ഡ്രൈവർമാർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു എയർപോർട്ട് റോഡിലെ മേൽപ്പാലത്തിൽ ബിഎംടിസി വോൾവോ ബസ് ട്രക്കിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഡ്രൈവർമാർ മരിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ജക്കൂരിലെ ലെഗസി സിറാക്കോ അപ്പാർട്ട്മെൻ്റിന് സമീപത്താണ് അപകടം ഉണ്ടായത്.

തിരക്കേറിയ പാതയില്‍ സിമൻ്റ് ബൾക്കർ ട്രക്ക് തൊട്ടുമുമ്പിലൂടെ പോകുകയായിരുന്ന ഇന്നോവ കാറിൽ ഇടിച്ചിരുന്നു. ഇതിനെ ചൊല്ലി റോഡിൽ ഇറങ്ങി രണ്ടു ഡ്രൈവർമാരും തമ്മില്‍ തർക്കം തുടരുന്നതിനിടെ അമിതവേഗതയിൽ വന്ന വോൾവോ ബസ് ട്രക്കിലേക്കും കാറിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കിടയിൽ കുടുങ്ങിയ ഇരുവര്‍ക്കും ഗുരതരമായി പരുക്കേറ്റു. ട്രക്ക് ഡ്രൈവർ കുൽദീപ് കുമാർ (42) സംഭവസ്ഥലത്തു വെച്ചും ഇന്നോവ കാർ ഡ്രൈവർ ജഗദീഷ് (40) ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ യെലഹങ്ക പോലീസ് കേസെടുത്തിട്ടുണ്ട്.


<br>
TAGS : BENGALURU NEWS | ACCIDENT
SUMMARY : Accident on Airport Road flyover; BMTC Volvo bus hits tragic end for two drivers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *