കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്ന് അപകടം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്ന് അപകടം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊല്ലം: ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.

ഫോണിൽ സംസാരിച്ച് നിൽക്കവേ നാലാം നിലയിലെ സ്ലാബ് തകർന്ന് മനീഷയും സുഹൃത്ത് സ്വാതിയും അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മനീഷയെ സ്ലാബിനടിയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് വിവരം. മനീഷയും സ്വാതിയും മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കൽ ജീവനക്കാരാണ്. കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മനീഷ.
<BR>
TAGS :
SUMMARY : Slab collapses in hostel building in Kollam; Woman dies during treatment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *